Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bjp Kit Distribution

വാ​ടാ​ന​പ്പ​ള്ളി കി​റ്റ് വി​ത​ര​ണം; കേ​സെ​ടു​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്

തൃ​ശൂ​ർ: ബി​ജെ​പി നേ​താ​ക്ക​ൾ വാ​ടാ​ന​പ്പ​ള്ളി​യി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്‌​തു​വെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് പോ​ലീ​സ്. സി​സി​ടി​വി ദൃ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ന്നും കി​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തോ വി​ത​ര​ണം ചെ​യ്യു​ന്ന​തോ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​​ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്. വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​ക്കി​യ കി​റ്റു​ക​ളാ​ണി​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വാ​ദം. കി​റ്റ് ഓ​ർ​ഡ​ർ ചെ​യ്ത വ്യ​ക്തി​യെ​യും ക​ട​യു​ട​മ​യെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നു​ശേ​ഷ​മേ അ​ന്തി​മ നി​ഗ​മ​ന​ത്തി​ൽ എ​ത്തു​ക​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ ദേ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​തെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. താ​ൻ സ്ഥ​ല​ത്തെ​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണെ​ന്നും ഷെ​ഡ്യൂ​ൾ ചെ​യ്‌​ത പ്ര​കാ​ര​മാ​ണ് അ​വി​ടെ എ​ത്തി​യ​തെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ദേ​വ​ൻ പറഞ്ഞു.

Latest News

Corehub Up